മൂവാറ്റുപുഴ: മരടില്‍ നിയമവിരുദ്ധമായി ഫ്ലാറ്റുകള്‍ നിര്‍മ്മിച്ച കേസില്‍ ഫ്ലാറ്റ് ഉടമ സാനി ഫ്രാന്‍സിസ്, പഞ്ചായത്ത് ഉദ്യോഗസ്ഥരായ മുഹമ്മദ് അഷറഫ്, പി.എ.ജോസഫ് എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. അതേസമയം കേസുമായി ബന്ധപ്പെട്ട് ആല്‍ഫാ സെറീന്‍ ഫ്ലാറ്റ് ഉടമ പോള്‍രാജിന്‍റെ ജാമ്യാപേക്ഷ നവംബര്‍ 20ന് കോടതി പരിഗണിക്കും. മരടില്‍ അനധികൃതമായി മൂന്ന് ഫ്ലാറ്റുകള്‍ നിര്‍മ്മിക്കാന്‍ ഒത്താശ ചെയ്തത് പ്രതികളാണ്.