ന്യൂഡല്‍ഹി: ഇന്ത്യയിലെ രണ്ടാമത്തെ സ്വകാര്യ ട്രെയിന്‍ സര്‍വീസ് ആയ മുംബൈ-അഹമ്മദാബാദ് തേജസ് എക്‌സ്പ്രസ് ഡിസംബറില്‍ ഓടിത്തുടങ്ങും. ഐആര്‍സിടിസി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ആദ്യ സ്വകാര്യ തീവണ്ടിയായ ഡല്‍ഹി-ലക്‌നൗ തേജസ് എക്‌സ്പ്രസ് ഒക്ടോബര്‍ ആദ്യവാരമാണ് ഓടി തുടങ്ങിയത്.

മുംബൈ-അഹമ്മദാബാദ് തേജസ് എക്‌സ്പ്രസ് നവംബര്‍ രണ്ടാംവാരം മുതല്‍ സര്‍വീസ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം സര്‍വീസ് നടത്താന്‍ വൈകുകയായിരുന്നു.

അഹമ്മദാബാദില്‍ നിന്നും രാവിലെ 6.40ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.15ന് ട്രെയിന്‍ മുംബൈയില്‍ എത്തുന്ന രീതിയിലാണ് സമയക്രമം തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സമയക്രമത്തില്‍ റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. എക്‌സ്പ്രസിന്റെ നിരക്കുകളിലും തീരുമാനമായിട്ടില്ല.