മട്ടാഞ്ചേരി: കൊച്ചിയുടെ പ്രിയ ഗായകന് കൊച്ചിന് ആസാദ് (62) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാത്രിയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
മുഹമ്മദ് റാഫിയുടെ ഗാനങ്ങള്‍ ആലപിച്ചു കൊണ്ട് രംഗത്തെത്തിയ ആസാദ് ഗാനമേളകളില്‍ നിറസാന്നിധ്യമായിരുന്നു. മൂന്നു പതിറ്റാണ്ടായി ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പടെ ആയിരത്തിലധികം വേദികളില്‍ ഗാനങ്ങള്‍ ആലപിച്ചു. റാഫി ഗാനങ്ങള്‍ക്കൊപ്പം പങ്കജ് ഉദാസിന്റെ ഗസലും മലയാളം ഗസലുകളും ആസാദിന്റെ ഷോകളില്‍ ഉണ്ടായിരുന്നു. സക്കീനയാണ് ഭാര്യ. മക്കള്‍: നിഷാദ് ,ബിജു, മരുമക്കള്‍: ഷംജ, ഫെമീന. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് പള്ളുരുത്തി തങ്ങള്‍ നഗര്‍ മുഹമ്മദ് പള്ളിയില്‍.