ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ തി​രു​ഹ്യ​ദ​യ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ​പ്പ​ള്ളി​യി​ൽ മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ളും, മ​താ​ധ്യാ​പ​ക​രും ന​വം​ബ​ർ 3 ഞാ​യ​റാ​ഴ്ച സ​ക​ല വി​ശു​ദ്ധ​രു​ടേ​യും തി​രു​നാ​ൾ ആ​ച​രി​ച്ചു.

മു​ന്നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ളും, മ​താ​ധ്യാ​പ​ക​രും വി​വി​ധ വി​ശു​ദ്ധ​രു​ടെ വേ​ഷ​ത്തി​ൽ ദൈ​വാ​ല​യ​ത്തി​ന്‍റെ അ​ൾ​ത്താ​ര​ക്കു മു​ൻ​പി​ൽ ഭ​ക്തി​പു​ര​സ​രം അ​ണി​നി​ര​ന്ന​പ്പോ​ൾ സ്വ​ർ​ഗ​ത്തി​ന്‍റെ പ്ര​തീ​തി ഉ​ള​വാ​ക്കി. 9:45ന് ​ഫൊ​റോ​നാ വി​കാ​രി റ​വ. ഫാ. ​എ​ബ്രാ​ഹം മു​ത്തോ​ല​ത്ത് കാ​ർ​മി​ക​നാ​യു​ള്ള തി​രു​നാ​ൾ കു​ർ​ബാ​ന​ക്കു​ശേ​ഷം, സ​ക​ല വി​ശു​ദ്ധ​രു​ടേ​യും മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന ഗാ​ന​ത്തോ​ടൊ​പ്പം, എ​ല്ലാ കു​ട്ടി​ക​ളും വി​ശു​ദ്ധ​രു​ടെ വേ​ഷ​വി​താ​ന​ത്തി​ൽ അ​ൾ​ത്താ​ര​യി​ലേ​ക്ക് വ​ന്ന​ത് വ്യ​ത്യ​സ്ഥ​മാ​യ ആ​ഘോ​ഷ​മാ​യി​രു​ന്നു.