സാ​ക്ര​മെ​ന്‍റോ: സാ​ക്ര​മെ​ന്‍റോ റീ​ജി​യ​ണ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളീ​സി​ന്‍റെ (സ​ർ​ഗം) ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​ത്സ​വ് 2019 നൃ​ത്ത മ​ത്സ​രം ന​വം​ബ​ർ 9 ശ​നി​യാ​ഴ്ച ഫോ​ൾ​സം റ​സ​ൽ റാ​ൻ​ഞ്ച് സ്കൂ​ളി​ൽ അ​ര​ങ്ങേ​റി. രാ​വി​ലെ പ​ത്തി​നു തു​ട​ങ്ങി​യ മ​ത്സ​രം സ​ർ​ഗം സെ​ക്ര​ട്ട​റി രാ​ജ​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സോ​ളോ , ഗ്രൂ​പ്പ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഭ​ര​ത​നാ​ട്യം , സി​നി​മാ​റ്റി​ക് ഡാ​ൻ​സ് മ​ത്സ​ര​ങ്ങ​ൾ ഉ​ത്സ​വ് 2019 നെ ​വ​ർ​ണാ​ഭ​മാ​ക്കി. നൂ​റി​ൽ​പ​രം മ​ത്സ​രാ​ർ​ഥി​ക​ൾ സ​ബ്ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ , അ​ഡ​ൾ​ട് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഗ്രേ​റ്റ​ർ സാ​ക്ര​മെ​ന്േ‍​റാ റീ​ജി​യ​ണി​ൽ ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ച്ച ഭ​ര​ത​നാ​ട്യ നൃ​ത്ത മ​ത്സ​രം എ​ന്ന ഖ്യാ​തി ഉ​ത്സ​വ് 2019 ന് ​സ്വ​ന്ത​മാ​യി. ഉ​ത്സ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ്രീ​തി നാ​യ​ർ, സം​ഗീ​ത മ​നോ​ജ്, മ​ഞ്ജു ക​മ​ല​മ്മ, ബി​നി മൃ​ദു​ൽ, ഭ​വ്യ സു​ജ​യ് എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ത്തു. സ​ർ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ൽ നി​ന്നും പ്ര​സി​ഡ​ന്‍റ് ര​ശ്മി നാ​യ​ർ , വൈ​സ് പ്ര​സി​ഡ​ന്‍റ് മൃ​ദു​ൽ സ​ദാ​ന​ന്ദ​ൻ, ട്ര​ഷ​റ​ർ ര​മേ​ശ് ഇ​ല്ലി​ക്ക​ൽ, സെ​ക്ര​ട്ട​റി രാ​ജ​ൻ ജോ​ർ​ജ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി​ൽ​സ​ണ്‍ നെ​ച്ചി​ക്കാ​ട്ട് എ​ന്നി​വ​രും ജ​ന​റ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ്ര​തീ​ഷ് എ​ബ്ര​ഹാം, ത​ന്പി മാ​ത്യു, അ​ൻ​സു സു​ശീ​ല​ൻ എ​ന്നി​വ​രും പ​രി​പാ​ടി​യി​ൽ ഉ​ട​നീ​ളം സ​ജീ​വ സാ​ന്നി​ധ്യ​മാ​യി. മ​ത്സ​രാ​ർ​ത്ഥി​ക​ളു​ടെ മി​ക​വും കു​റ്റ​മ​റ്റ സം​ഘ​ട​നാ മി​ക​വും ഉ​ത്സ​വ് 2019 നെ ​ശ്ര​ദ്ധേ​യ​മാ​ക്കി.

വൈ​കു​ന്നേ​രം ആ​റി​ന് ആ​വേ​ശോ​ജ്ജ്വ​ല​മാ​യ സ​മ്മാ​ന ദാ​ന ച​ട​ങ്ങോ​ടെ മ​ത്സ​ര​ങ്ങ​ൾ​ക്ക് പ​രി​സ​മാ​പ്തി​യാ​യി. സ​ർ​ഗം പ്ര​സി​ഡ​ന്‍റ് ര​ശ്മി നാ​യ​ർ ഉ​ത്സ​വ് 2019 വ​ൻ വി​ജ​യ​മാ​ക്കാ​ൻ സ​ഹാ​യി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.