ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​ൻ മ​ണ്ണി​ലെ മ​ല​യാ​ളി വി​ശ്വാ​സ​സ​മൂ​ഹ​ത്തി​ന് പു​ത്ത​ൻ ആ​ത്മീ​യ ഉ​ണ​ർ​വ് പ​ക​രാ​ൻ കു​ടും​ബ​വി​ശു​ദ്ധീ​ക​ര​ണ ധ്യാ​നം. ന​വം​ബ​ർ 14 മു​ത​ൽ 17 വ​രെ ഹൂ​സ്റ്റ​ണ്‍ സെ​ൻ​റ് ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന ധ്യാ​നം ന​യി​ക്കു​ന്ന​ത് പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​നും മു​രി​ങ്ങൂ​ർ ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ഫി​ലോ​കാ​ലി​യ റി​ട്രീ​റ്റ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​മാ​രി​യോ ജോ​സ​ഫ് ആ​ണ്.

വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം ആ​റു മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ​യും ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യു​മാ​ണ് ധ്യാ​നം ന​ട​ക്കു​ന്ന​ത്. ധ്യാ​ന​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി വി​കാ​രി ഫാ. ​കു​ര്യ​ൻ നെ​ടു​വേ​ലി​ചാ​ലു​ങ്ക​ൽ, സ​ഹ​വി​കാ​രി ഫാ. ​രാ​ജീ​വ് വ​ലി​യ​വീ​ട്ടി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. ഈ ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​യ, വ​ച​ന​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​യ കു​ടും​ബ​വി​ശു​ദ്ധീ​ക​ര​ണം ല​ക്ഷ്യ​മാ​ക്കി​യു​ള്ള ഈ ​ധ്യാ​നം വി​ശ്വാ​സി​ക​ൾ​ക്ക് ഒ​രു പു​ത്ത​ൻ അ​നു​ഭ​വ​മാ​കും. ക്രി​സ്തു​വി​നെ കു​ടും​ബ​ത്തി​ന്‍റെ നാ​ഥ​നാ​യി പ്ര​തി​ഷ്ഠി​ക്കു​വാ​നും പൂ​ർ​വി​ക​രി​ലൂ​ടെ ല​ഭി​ച്ച വി​ശ്വാ​സ പു​തു​ത​ല​മു​റ​യ്ക്കു പ​ക​ർ​ന്നു ന​ൽ​കാ​നും കു​ടും​ബ​വി​ശു​ദ്ധീ​ക​ര​ണ ധ്യാ​നം സ​ഹാ​യ​ക​മാ​കും.

ക്രി​സ്തു​മ​ത​ത്തി​ൽ ആ​കൃ​ഷ്ട​നാ​യി ഇ​സ്ലാം മ​തം ഉ​പേ​ക്ഷി​ച്ച് ക്രി​സ്ത്യാ​നി​യാ​യ ഡോ. ​മ​രി​യോ ജോ​സ​ഫ് ഇ​ന്ന് ഇ​ന്ത്യ​യ്ക്ക​ക​ത്തും പു​റ​ത്തും അ​റി​യ​പ്പെ​ടു​ന്ന വ​ച​ന​പ്ര​ഘോ​ഷ​ക​നാ​ണ്. ഖു​റാ​നി​ൽ നി​ന്ന് അ​റി​ഞ്ഞ യേ​ശു​ക്രി​സ്തു​വി​നെ തേ​ടി​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റ​എ യാ​ത്ര അ​ദ്ദേ​ഹ​ത്തെ ക്രി​സ്തു​വി​ലേ​ക്ക് അ​ടു​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ​യും യൗ​സേ​പ്പി​താ​വി​ന്‍റെ​യും പേ​രു​ക​ളാ​ണ് ചേ​ർ​ത്താ​ണ് അ​ദ്ദേ​ഹം മാ​രി​യോ ജോ​സ​ഫ് എ​ന്ന പേ​ര് സ്വീ​ക​രി​ച്ച​ത്. താ​ൻ തി​രി​ച്ച​റി​ഞ്ഞ ക്രി​സ്തു​വി​ൻ​റെ വ​ച​നം ഇ​ന്ന് ലോ​ക​ത്തി​നു മു​ന്നി​ൽ ഉ​റ​ക്കെ പ്ര​ഘോ​ഷി​ക്കു​ക​യാ​ണ് ഡോ. ​മാ​രി​യോ ജോ​സ​ഫ്.

ധ്യാ​ന​ത്തെ​ക്കു​റി​ച്ചു കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ട്ര​സ്റ്റി​മാ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 518-253-7227 (ജോ​ജി ജോ​സ്), 409-748-9710 (ജോ​സ് ക​ണ്ട​ത്തി​പ്പ​റ​ന്പി​ൽ), 832-620-7417 (സ​ണ്ണി ടോം), 713-498-5707 (​ത​രു​ണ്‍ മ​ത്താ​യി)