ഗാർലന്റ് (ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സ്പെല്ലിംഗ് ബിയും പ്രസംഗമത്സരവും നവംബർ 23 ശനിയാഴ്ച ബ്രോഡ്വേയിലുള്ള കേരള അസോസിയേഷൻ കോണ്‍ഫറൻസ് ഹാളിൽ നടത്തപ്പെടുന്നു.
ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 3 വരെ വിദ്യാർഥികളെ നാലു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ നടത്തുന്നത്. ഗ്രേഡ് 12, ഗ്രേഡ് 35, ഗ്രേഡ് 68, ഗ്രേഡ് 912.
മത്സരങ്ങളിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്ന കേരള അസോസിയേഷൻ അംഗങ്ങളുടെ കുട്ടികൾ കൂടുതൽ വിവരങ്ങൾക്കായി അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.
സിമി ജെജു (എജ്യുക്കേഷൻ ഡയറക്ടർ) : 214 766 1850
ജോർജ് ജോസഫ് (ഐസിഇസി സെക്രട്ടറി) : 817 791 1775