ഓക്ലഹോമ: ഓക്ലഹോമ ടൗണിലെ പോലീസ് ചീഫ് ലക്കി മില്ലർ (44) ഫ്ളോറിഡ പോലീസ് ട്രെയ്നിംഗ് റിട്രീറ്റ് സെന്ററിൽ കൊല്ലപ്പെട്ടു. സഹപ്രർത്തകനായ പോലീസ് ഓഫീസർ മൈക്കിൾ നീലെയെ (49) ചീഫിന്റെ വധവുമായി ബന്ധപ്പെട്ടു അറസ്റ്റു ചെയ്തായി എസ്കാംന്പിയ കൗണ്ടി ഷെറിഫ് ഓഫിസർ ആംബർ സതർലാന്റ് അറിയിച്ചു.
2007 മുതൽ ഓക്ലഹോമ മാൻഫോർഡ് പോലീസ് ചീഫായിരുന്നു ലക്കി മില്ലറും സഹപ്രവർത്തകൻ മൈക്കിളും. പോലീസ് ട്രെയ്നിംഗ് റിട്രീറ്റിൽ പങ്കെടുക്കുവാനാണ് ഇരുവരും ഫ്ളോറിഡയിൽ എത്തിയത്.
പെൻസകോലാ ബീച്ച് ഹിൽട്ടണ്‍ ഹോട്ടൽ റൂമിലാണ് മില്ലർ കൊല്ലപ്പെട്ടതായി ഞായറാഴ്ച പോലീസ് കണ്ടെത്തിയത്. മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. സഹപ്രവർത്തകനായ മൈക്കിളുമായി ഉണ്ടായ അടിപിടിയെ തുടർന്നാണ് ലക്കി കൊല്ലപ്പെട്ടതെന്നാണ് നിഗമനം. മൈക്കളിനെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. ഇയാളെ പിന്നീട് എസ്കാംന്പിയ കൗണ്ടി ജയിലിലടച്ചു. ഡിസംബർ 5ന് കോടതിയിൽ ഹാജരാക്കും. കൊല്ലപ്പെട്ട പോലീസ് ചീഫിന് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.