കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​ത്തി​ലെ ത​ക​ര്‍​ന്ന റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി വൈ​കു​ന്ന​തി​ല്‍ ക​ടു​ത്ത അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് ഹൈ​ക്കോ​ട​തി. ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​യ റോ​ഡു​ക​ള്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ന്നാ​ക്ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഈ ​മാ​സം 15ന​കം റോ​ഡു​ക​ള്‍ ന​ന്നാ​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

കൊ​ച്ചി ന​ഗ​ര​സ​ഭ​യ്ക്കും ജി​സി​ഡി​എ​യ്ക്കു​മാ​ണ് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. റോ​ഡു​ക​ള്‍ ന​ന്നാ​ക്കാ​ന്‍ ഇ​നി അ​മേ​രി​ക്ക​യി​ല്‍​നി​ന്ന് ആ​ളെ കൊ​ണ്ടു​വ​ര​ണ​മോ എ​ന്നും കോ​ട​തി ചോ​ദി​ച്ചു. ന​വം​ബ​ര്‍ 15ന​കം റോ​ഡു​ക​ള്‍ ന​ന്നാ​ക്കാ​ന്‍ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചു​വ​രു​ത്തു​മെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.