വാഴ്സോ: ക്രിസ്തുരാജന്റെ ചിത്രങ്ങൾ കൈകളിലേന്തി മരിയൻ ഗാനങ്ങൾ ആലപിച്ച് പോളിഷ് ജനത നവംബർ പതിനൊന്നാം തീയതി സ്വാതന്ത്ര്യ ദിന റാലിയിൽ പങ്കെടുത്തു. ഏതാണ്ട് ഒന്നര ലക്ഷം പോളണ്ടുകാരാണ് റാലിയിൽ പങ്കെടുക്കാൻ പോളിഷ് തലസ്ഥാനമായ വാഴ്സോയിൽ എത്തിച്ചേർന്നത്.

തലസ്ഥാന നഗരിയിൽ നടന്ന റാലി കത്തോലിക്കാ വിശ്വാസത്തിലേക്ക് രാജ്യം മടങ്ങി പോകുന്നതിനെ സൂചിപ്പിക്കുന്നുവെന്ന് സ്വാതന്ത്ര്യ ദിന റാലിയുടെ മുഖ്യ സംഘാടകനായ റോബർട്ട് ബാക്കിവിക്സ് പറഞ്ഞു. രാജ്യത്തിന്റെ കത്തോലിക്ക വിശ്വാസം കാത്തുസംരക്ഷിക്കാൻ വൈദികർ പ്രധാനപ്പെട്ട പങ്കുവഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രാർത്ഥനയോടുകൂടിയാണ് റാലി ആരംഭിച്ചത്.

ക്രിസ്തു രാജൻ നീണാൾ വാഴട്ടെ എന്നെഴുതിയ പ്ലക്കാർഡുകളുമായാണ് കുട്ടികളടക്കമുള്ളവർ എത്തിയത്. ഭ്രൂണഹത്യക്കെതിരെ മാർച്ചിൽ പങ്കെടുത്തവർ ശബ്ദമുയർത്തി. കുടുംബാംഗങ്ങളുമായാണ് പലരും മാർച്ചിൽ പങ്കെടുക്കാനെത്തിയതെന്നത് എടുത്തു പറയേണ് കാര്യമാണ്. 1918 നവംബർ പതിനൊന്നാം തീയതി ആണ് പോളണ്ടിന് സ്വാതന്ത്ര്യം ലഭിക്കുന്നത്.