ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് ന്യൂയോർക് സെൻറ് തോമസ് മാർത്തോമ്മാ ഇടവകയിൽ സ്വീകരണം.
ന്യൂയോർക് സെൻറ് തോമസ് മാർത്തോമാ ഇടവക സന്ദർശിച്ച മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് ഇടവകയിൽ ഉജ്വല്ല സ്വീകരണം നൽകി. ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാന ആരംഭിച്ചു. കുർബാന മധ്യേ തിരുമേനി നിങ്ങൾ തിരിഞ്ഞു ശിശുക്കളെ പോലെ ആകണം എന്ന കർത്താവിൻറെ വാക്കുകൾ ഓർമിപ്പിച്ചു.
ആരാധനയ്ക്കു ശേഷം കൂടിയ പൊതുസമ്മേളനത്തിൽ ഇടവക വികാരി സാജു സി. പാപ്പച്ചൻ ആദ്യക്ഷം വഹിച്ചു. ഇടവക വൈസ് പ്രസിഡന്റ് ശ്രി പി.ടി. തോമസ് , ഹൃദയം നിറഞ്ഞ സന്തോഷത്തോടും മനസ്സുനിറഞ്ഞ ആദരവോടും കൂടി തിരുമേനിയെ സെയിന്റ് തോമസ് മാർത്തോമാ ഇടവകയിലേക്കു ആദരവുപൂർവം സ്വാഗതം ചെയ്തു. തിരുമേനിയുടെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം സഭയ്ക്കു നേടിത്തന്ന നേട്ടങ്ങളെക്കുറിച്ചും ശ്രീ പി.ടി. തോമസ് സംസാരിച്ചു. ഇടവക ട്രെഷറർ ശ്രി ജോസൻ ജോസഫ് തിരുമേനിക്ക് പൂച്ചെണ്ടുകൾ സമ്മാനിച്ചു. തിരുമേനി സമുന്നതമായ മറുപടി പ്രസംഗം നടത്തി. റവ. ഡോക്ടർ ഫിലിപ്പ് വര്ഗീസ്, റവ ജെസ് ജോർജ്, റവ അജുഷ് എബ്രഹാം സക്കറിയാ എന്നിവരും സന്നിഹിതരായിരുന്നു.
*വാർത്ത: സണ്ണി കല്ലൂപ്പാറ