ഒക്കലഹോമ: ഒക്കലഹോമ ടൗണിലെ പോലീസ് ചീഫ് ലക്കി മില്ലര്‍ (44) ഫ്‌ളോറിഡാ പോലീസ് ട്രെയ്‌നിനെ റിട്രീറ്റ് സെന്ററില്‍ കൊലപ്പെട്ടു. മറ്റൊരു പോലീസ് ഓഫീസറും സഹപ്രവര്‍ത്തകനുമായ മൈക്കിള്‍ നീലയെ (49) ചീഫിന്‍രെ വധവുമായി ബന്ധപ്പെട്ടു അറസ്റ്റിലായതായി എസ്‌കാംമ്പിയ കൗണ്ടി ഷെറിഫ് ഓഫീസര്‍ ആംബര്‍ സതര്‍ലാന്റ് അറിയിച്ചു.

2007 മുതല്‍ ഒക്കലഹോമ മാന്‍ഫോര്‍സ് പോലീസ് ചീഫായിരുന്ന ലക്കി മില്ലറും, സഹപ്രവര്‍ത്തകന്‍ മൈക്കിളും ഫ്‌ളോറിഡായില്‍ നടക്കുന്ന പോലീസ് ട്രെയ്‌നിന് റിട്രീറ്റില്‍ പങ്കെടുക്കുവാനാണ് ഫ്‌ളോറിഡായില്‍ എത്തിയത്.

പെന്‍സക്കോല ബീച്ച് ഹില്‍ട്ടണ്‍ ഹോട്ടല്‍ റൂമിലാണ് മില്ലര്‍ കൊല്ലപ്പെട്ടതായി ഞായറാഴ്ച (നവംബര്‍ 11) പോലീസ് കണ്ടെത്തിയത്. മരണ കാരണം പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സഹപ്രവര്‍ത്തകനായ മൈക്കിളുമായി ഉണ്ടായ അടിപിടിയിലാണ് പോലീസ് ചീഫ് കൊല്ലപ്പെട്ടതെന്ന് കരുതുന്നു. മൈക്കിളിനെതിരെ കൊലപാതകത്തിന് കേസ്സെടുത്തിട്ടുണ്ട് ഇയ്യാളെ പിന്നീട് എസ്‌കാംബിയ കൗണ്ടി ജയിലിലടച്ചു. ഡിസംബര്‍ 5 ന് കോടതിയില്‍ ഹാജരാക്കും.

കൊല്ലപ്പെട്ട പോലീസ് ചീഫിന് ഭാര്യയും മൂന്ന് കുട്ടികളും ഉണ്ട്.

ഈ സംഭവത്തില്‍ മാന്‍ഫോര്‍ഡ് മേയര്‍ ടയ്‌ലര്‍ ബട്ട്‌റം ഇരു കുടുംബങ്ങള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.