കോട്ടയം: വൈക്കം കാരിക്കോട് വെള്ളൂർ പോലീസ് സ്റ്റേഷനു സമീപം ഓടിക്കൊണ്ടിരകുന്ന സ്കൂൾ ബസിനു തീ പിടിച്ചു. കാരിക്കോട് ഗീവർഗീസ് മെമ്മോറിയൽ സ്കൂളിലെ ബസിനാണ് തീ പിടിച്ചത്. കുട്ടികളെ ഇറക്കിയിട്ട് തിരിച്ചു വരുമ്പോഴാണ് അപകടം.
ഡ്രൈവർ സജീവൻ വട്ടക്കാട്ടിൽ, ആയ ബിന്ദു എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.