മും​ബൈ/​ന്യൂ​ഡ​ല്‍​ഹി: രാ​ഷ്ട്രീ​യ അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍ ക​ല​ങ്ങി മ​റി​ഞ്ഞ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ രാ​ഷ്ട്ര​പ​തി​ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. ഭ​ര​ണ​പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന ഗ​വ​ര്‍​ണ​ര്‍ അ​ര​വി​ന്ദ് കോ​ഷ്യാ​രി​യു​ടെ ശി​പാ​ര്‍​ശ​യി​ല്‍ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഒ​പ്പു​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഭ​ര​ണ​ഘ​ട​ന​യു​ടെ അ​നു​ച്ഛേ​ദം 356 പ്ര​കാ​ര​മാ​ണ് രാ​ഷ്ട്ര​പ​തി​ഭ​ര​ണ​ത്തി​ന് ഗ​വ​ര്‍​ണ​ര്‍ ശി​പാ​ര്‍​ശ ന​ല്‍​കി​യി​രു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണം ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ സാ​ധ്യ​മ​ല്ലെ​ന്നും കു​തി​ര​ക്ക​ച്ച​വ​ട​ത്തി​ന് ഇ​ട​ന​ല്‍​കാ​നാ​കി​ല്ലെ​ന്നും ഗ​വ​ര്‍​ണ​ര്‍ അ​റി​യി​ച്ചി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ​ന്നു രാ​വി​ലെ ചേ​ര്‍​ന്ന അ​ടി​യ​ന്ത​ര​മ​ന്ത്രി​സ​ഭാ യോ​ഗം മ​ഹാ​രാ​ഷ്ട്രാ വി​ഷ​യം ച​ര്‍​ച്ച ചെ​യ്തി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ബ്ര​സീ​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നു യാ​ത്ര​തി​രി​ക്കും മു​മ്ബാ​യി​രു​ന്നു മ​ന്ത്രി​സ​ഭാ യോ​ഗം ചേ​ര്‍​ന്ന​ത്. ഈ ​യോ​ഗ​ത്തി​ലാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ രാ​ഷ്ട്ര​പ​തി ഭ​ര​ണ​ത്തി​ന് യോ​ഗ​ധാ​ര​ണ​യാ​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.