തിരുവനന്തപുരം: മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവര്‍ക്ക് എട്ടിന്റെ പണിയുമായി കേരള പോലീസ്. നിലവില്‍ ഒളിച്ചോട്ടക്കാരെ പിടികൂടി കോടതിയില്‍ ഹാജരാക്കുമ്ബോള്‍ അവരുടെ താല്പര്യമനുസരിച്ച് പോകാനായി കോടതികള്‍ അനുവദിക്കുകയാണ് പതിവ്. എന്നാല്‍ മക്കളെ ഉപേക്ഷിച്ചുള്ള ഒളിച്ചോട്ടമാണെങ്കില്‍ ഇനിമുതല്‍ ഇവര്ര്ക്ക് കടുത്ത ശിക്ഷ നല്‍കാനാണ് തീരുമാനം. കണ്ണൂര്‍ ജില്ലയിലാണ് പുതിയ സാമൂഹിക സുരക്ഷാ പദ്ധതിയുടെ പരീക്ഷണം നടത്തുന്നത്. കണ്ണൂര്‍ ജില്ലാ ജഡ്ജിയും ജില്ലയിലെ പോലീസുദ്യോഗസ്ഥരും ചേര്‍ന്നുള്ള യോഗത്തിലാണ് ഇത്തരമൊരു തീരുമാനമായത്. ഉപേക്ഷിക്കപ്പെടുന്ന കുട്ടികളെ സംരക്ഷിക്കാനും പദ്ധതിയുണ്ട്.
ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഒളിച്ചോട്ടക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനുള്ള തീരുമാനമാണ് യോഗത്തില്‍ ഉണ്ടായത്. ഈ തീരുമാനമനുസരിച്ച് കര്‍ശന നടപടിയെടുക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ കണ്ണൂര്‍ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും നല്‍കിയിട്ടുണ്ട്.
മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവര്‍ക്ക് എട്ടിന്റെ പണിയുമായി കേരള പോലീസ്
