രാജന്‍ കുടുവന്‍ സംവിധാനം ചെയ്യുന്ന ‘പസീന’ എന്ന ചിത്രത്തില്‍ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി.കെ.ജാനുവും ദമ്ബതികളാകാന്‍ ഒങ്ങുന്നു. ചിത്രത്തിന്റെ കഥകേട്ട് ഇഷ്ടം തോന്നിയാണ് നാട്ടുകാരുടെ സംരംഭത്തില്‍ പങ്കുചേരാന്‍ സമ്മതം നല്‍കിയതെന്ന് പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി.

ഇത് രാഷ്ട്രീയ ചിത്രമല്ലെന്നും സമകാലിക പ്രസക്തിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സിനിമയ്ക്കായി മുടിവെട്ടാന്‍ തയ്യാറല്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി. പന്ന്യന്‍ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.

രാജേഷ് ഹെബ്ബാര്‍, ഷോബി തിലകന്‍, കുളപ്പുള്ളി ലീല, ഉണ്ണിരാജന്‍ ചെറുവത്തൂര്‍, മട്ടന്നൂര്‍ ശിവദാസ് എന്നിവര്‍ക്കൊപ്പം 10 ട്രാന്‍സ്ജെന്‍ഡര്‍മാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിറക്കല്‍ മൂവീസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.