ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ വിദഗ്ധ ചികിത്സയ്ക്കായി ബുധനാഴ്ച്ച വിദേശത്തേക്ക് കൊണ്ടുപോകുമെന്ന് പാകിസ്ഥാന്‍ മുസ്ലീംലീഗ് അറിയിച്ചു. ഇസിഎല്‍ എന്ന പേരില്‍ നടപ്പാക്കിയിരുന്ന നിയന്ത്രണത്തില്‍ നിന്നും നവാസ് ഷെരീഫിന്റെ പേര് പാകിസ്ഥാന്‍ ഭരണകൂടം ഇന്ന് എടുത്തു മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നവാസ് ഷെരീഫിന്റെ ആരോഗ്യനില വളരെ മോശമാണ്. നവാസ് ഷെരീഫിനെ വിദേശത്തേക്ക് കൊണ്ടു പോകാനായി എയര്‍ ആംബുലന്‍സ് സജ്ജമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ 22 നാണ് നവാസ് ഷെരീഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തത്തില്‍ പ്ലേറ്റ്‌ലേറ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇസിഎല്‍ പാകിസ്ഥാന്‍ നവാസ് ഷെരീഫിന് ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെന്നും പ്രമേഹവും, രക്തസമ്മര്‍ദ്ദവും കൂടുതലാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വിദഗ്ധ ചികിത്സയ്ക്കായി ഷെരീഫിനെ വിദേശത്തേക്ക് കൊണ്ടു പോകണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നെങ്കിലും പാകിസ്ഥാന്‍ ഇതിന് അനുമതി നിഷേധിക്കുകയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. വിദേശയാത്ര ഇനിയും വൈകിപ്പിച്ചാല്‍ നവാസ് ഷെരീഫിന്റെ ആരോഗ്യ നില അപകടത്തിലാകുമെന്നാണ് ഡോക്ടര്‍മാരും വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഇസിഎല്‍ നിയന്ത്രണത്തില്‍ നിന്നും ഷെരീഫിന്റെ പേര് നീക്കാന്‍ തീരുമാനിച്ചത്.