ഷാര്‍ജ: ഞായറാഴ്ചയുണ്ടായ അപകടത്തെ തുടര്‍ന്ന് രണ്ട് കമ്ബനികളുടെ പാരാസെയ്‌ലിംഗ് ലൈസന്‍സ് ഷാര്‍ജ ഭരണകൂടം റദ്ദാക്കി. അപകടത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റിരുന്നു.

ഖോര്‍ഫുക്കാന്‍ പ്രദേശത്ത് ശക്തമായ കാറ്റും മഴയുമുള്ള സമയത്താണ് പാരാസെയ്‌ലിംഗ് നടത്തിയത്. പാരച്യൂട്ടുമായി ബന്ധിച്ച കയര്‍ പൊട്ടി ആറ് ഏഷ്യക്കാര്‍ക്കാണ് പരുക്കേറ്റത്. കയര്‍ പൊട്ടി ആള്‍ക്കാരുമായി പാരച്യൂട്ട് ലക്ഷ്യമില്ലാതെ പറക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.