തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെ മൂന്ന് ഉന്നത പൊലീസുദ്യോഗസ്ഥര്‍ അവധിയില്‍. ക്രമസമാധാനചുമതലയുള്ള എഡിജിപി ഷേഖ് ദര്‍വേസ് സാഹിബിന് അധിക ചുമതല നല്‍കിയിട്ടുണ്ട്. ലോക്നാഥ് ബെഹ്റ ചൊവ്വാഴ്ച മുതല്‍ മുതല്‍ മൂന്ന് ദിവസത്തേക്കാണ് അവധി. ദുബായില്‍ ഔദ്യോഗിക പരിപാടിക്കായാണ് അദ്ദേഹം പോകുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷേഖ് ദര്‍വേസ് സാഹിബിനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.

ഇന്റലിജന്‍സ് എഡിജിപി ടികെ വിനോദ് കുമാര്‍ ചൊവ്വാഴ്ച്ച മുതല്‍ അടുത്ത തിങ്കളാഴ്ച്ച വരെ അവധിയിലാണ്.ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി മനോജ് എബ്രഹാം വരുന്ന ഞായറാഴ്ച വരെ അവധിയിലാണ്,ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഐജിയ്ക്കാണ് പകരം ചുമതല.