കൊച്ചി : പാലക്കാട് അട്ടപ്പാടി മഞ്ചക്കണ്ടി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം നിബന്ധനകളോടെ സംസ്കരിക്കാന്‍ അനുമതി . ബന്ധുക്കള്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കികൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. അതേസമയം ഏറ്റുമുട്ടല്‍ അന്വേഷിക്കണമെന്നു കോടതി നിര്‍ദേശിച്ചു. പോലീസുകാരുടെ പങ്കും അന്വേഷിക്കണം. ക്രൈം ബ്രാഞ്ചിന് തന്നെയാണ് അന്വേഷണ ചുമതല. അന്വേഷണത്തില്‍ തൃപ്തികരമല്ലെങ്കില്‍ ബന്ധുക്കള്‍ക്ക് കോടതിയെ സമീപിക്കാം.
മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍ അന്വേഷിക്കണം, മൃതദേഹം സംസ്കരിക്കാന്‍ അനുമതി : ഹൈക്കോടതി
