മുംബൈ: ഗായിക ലത മങ്കേഷ്‌കറെ ശ്വാസതടസ്സത്തെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുലർച്ചെ1.30 നാണ് ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ ലത മങ്കേഷ്കറെ അഡ്മിറ്റ് ചെയ്തതെന്ന് അവരുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. പിടിഐ റിപ്പോർട്ട് പ്രകാരം ഗുരുതരാവസ്ഥയിലായ ഗായികയെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫിസിഷ്യനും സീനിയര്‍ മെഡിക്കല്‍ അഡൈ്വസറുമായ ഡോ. ഫറൂഖ് ഇ ഉദ്വലിയയുടെ ചികിത്സയിലാണ് ലത മങ്കേഷ്‌കര്‍.

വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് തൊണ്ണൂറുകാരിയായ ലത മങ്കേഷ്കർ കഴിയുന്നതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആയിരത്തോളം ഹിന്ദി ചിത്രങ്ങളിൽ പാടിയിട്ടുള്ള ലതാ മങ്കേഷ്കർ ലോകമെമ്പാടും ആരാധകരുള്ള ഇന്ത്യക്കാരിയാണ്. നിരവധി പ്രാദേശിക ഭാഷകളിലും വിദേശ ഭാഷകളിലും ലതാ മങ്കേഷ്കർ പാടിയിട്ടുണ്ട്.