കൊച്ചി: പ്രമുഖ മ്യൂസിക് ബ്രാന്‍ഡായ മസാലാ കോഫിയുമായി സഹകരിച്ച് ആക്‌സിസ് ബാങ്ക് കൊച്ചിയിലെ ജീവിതംആഘോഷിക്കുന്നതിനെക്കുറിച്ചുള്ള മ്യൂസിക് വീഡിയോ പുറത്തിറക്കി. ആഴത്തിലുള്ള സാംസ്‌ക്കാരിക പാരമ്പര്യമുള്ളതും അതേ സമയംതികച്ചും ആധുനീകവുമായ കൊച്ചിയെക്കുറിച്ചുള്ള ‘ഐ ലിവ്  ദി മെട്രോ ലൈഫ്’ എന്ന ക്യാമ്പയിനാണ് ഇതോടെ തുടക്കംകുറിച്ചിരിക്കുന്നത്.

കൊച്ചി മെട്രോയ്ക്കു വേണ്ടി ആക്‌സിസ് ബാങ്ക് അവതരിപ്പിച്ച കൊച്ചി വണ്‍ കാര്‍ഡ് എങ്ങനെയാണ് കൊച്ചിയിലെ പൗരന്‍മാരുടെപ്രതിദിന ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നതെന്നും ഇതിലൂടെ ചൂണ്ടിക്കാട്ടുന്നുണ്ട്. ജീവിതത്തിന്റെ വിവിധ തലങ്ങളിലുള്ളവരുടെകാര്യത്തില്‍ ഉണ്ടായ മാറ്റങ്ങളും ഇതിലൂടെ അവതരിപ്പിക്കുന്നു. കൊച്ചി മെട്രോയുടെ കോച്ചുകളിലും കെട്ടിടങ്ങളിലുമാണ് ഇതുപ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്.

യാത്രയ്ക്കു വേണ്ടിയുള്ള വെറുമൊരു പ്രീ പെയ്ഡ് ട്രാന്‍സിറ്റ് കാര്‍ഡ് മാത്രമല്ല കൊച്ചി വണ്‍ എന്ന് ക്യാമ്പയിനിനെ കുറിച്ചുസംസാരിക്കവെ ആക്‌സിസ് ബാങ്ക് ചീഫ് മാര്‍ക്കറ്റിങ് ഓഫിസറും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ആഷാ ഖാര്‍ഗ പറഞ്ഞു.ഷോപ്പിങിനും ഡൈനിങിനുമെല്ലാം ഇതുപയോഗിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊച്ചിയിലെ ജനങ്ങള്‍ സഞ്ചരിക്കുന്ന രീതി മാറ്റുന്നതില്‍ വലിയൊരു പങ്കാണ് കെഎംആര്‍എല്‍ വഹിച്ചിരിക്കുന്നതെന്ന് ഇതേക്കുറിച്ചുസംസാരിക്കവെ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു. ആസ്‌കിസ് ബാങ്കുമായുളളതങ്ങളുടെ സഹകരണം കൊച്ചിയെ ഒരു സ്മാര്‍ട്ട് സിറ്റിയാക്കി മാറ്റുന്നതില്‍ വലിയ പങ്കു വഹിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.