മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മുംബൈ ലീലാവതി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. റാവത്തിനെ ആന്‍ജിയോഗ്രാമിന് വിധേയനാക്കിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെ ശിവസേന സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തയാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് സഞ്ജയ് റാവത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.