പ്രശസ്ത സിനിമാ നാടക നടൻ മല്ലപ്പള്ളി ആനിക്കാട് കൊച്ചു വടക്കേൽ ജി.വി. ആനിക്കാടൻ ഇന്നു രാവിലെ അന്തരിച്ചു. നിരവധി സിനിമകളിലും നാടകങ്ങളിലും ശ്രദ്ധ്യേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. പഞ്ചവടി പാലത്തിലെ പഞ്ചായത്ത് അംഗം ചിരപ്രതിഷ്ഠ നേടിയ കഥാപാത്രമാണ്.

സിനിമാ നടൻ, നാടക നടൻ, കായികാദ്ധ്യാപകൻ, ചിത്രകാരൻ തുടങ്ങി വിവിധ നിലകളിൽ ശോഭിച്ചിരുന്ന ജീ.വി ആനിക്കാടന്‍ അരങ്ങൊഴിഞ്ഞു. സ്കൂൾ പഠനകാലത്തു തന്നെ അഭിനയവും ചിത്രരചനയും തുടങ്ങിയെങ്കിലും വിമോചന സമരകാലത്ത് നൂറു കണക്കിന് സ്ഥലങ്ങളിൽ അവതരിപ്പിച്ച ‘ഭഗവാൻ മക്രോണി ‘ എന്ന കഥാപ്രസംഗത്തിലൂടെയാണ് കലാരംഗത്ത് ശ്രദ്ധേയനായത്.തുടർന്ന് കോട്ടയം നാഷണൽ തീയേറ്റേഴ്സ്, ചാലക്കുടി സാരഥി, കൊച്ചിൻ പി.ജെ. തീയേറ്റേഴ്സ് തുടങ്ങിയ നാടകട്രൂപ്പുകളിൽ പ്രധാന നടനായിരുന്നു. ആദ്യകാലങ്ങളിൽ പാടി അഭിനയിക്കുമായിരുന്നു. നൂറു പുഷ്പങ്ങൾ വിരിയട്ടെ, തീ, ഫസക്ക് തുടങ്ങിയവ പ്രധാന നാടകങ്ങളായിരുന്നു. തിലകനായിരുന്നു സംവിധായകൻ. തിലകനോടൊപ്പം നിരവധി നാടകങ്ങളിൽ അഭിനയിച്ചു.2000 ഓളം സ്റ്റേജുകളിൽ നാടകം അവതരിപ്പിച്ചിട്ടുണ്ട്.
പഞ്ചവടിപ്പാലം, പറന്ന്, പറന്ന്, മൂക്കില്ലാരാജ്യത്ത്, ദേശീയ അവാർഡ് ലഭിച്ച അരവിന്ദന്റെ ചിദംബരം, തുടങ്ങിയ സിനിമകളിലും മികവുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.പഞ്ചവടി പാലത്തിലെ പഞ്ചായത്തംഗം ശ്രദ്ധേയ കഥാപാത്രമായിരുന്നു. കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന ജി.വി ആനിക്കാടന്റെ നിര്യാണത്തിൽ പാർട്ടി വർക്കിങ്ങ് ചെയർമാൻ പി.ജെ ജോസഫ് അനുശോചിച്ചു.

ഭാര്യ പരേതയായ അന്നമ്മ (റിട്ട. ഹെഡ്മിസ്ട്രസ് സെന്റ് മേരീസ് എൽ.പി.സ്കൂൾ, ആ നിക്കാട്) അയിരൂർ മനപ്പുറത്ത് കുടുംബാംഗം. മക്കൾ: ജിയാമ്മ, ജോയി, മാത്യൂസ്.ജി.കൊച്ചു വടക്കേൽ (റിട്ട. അദ്ധ്യാപകൻ, സെന്റ് മേരീസ് ഹൈസ്കൂൾ, ആനിക്കാട്.) കുഞ്ഞുമോൾ (സ്വിറ്റ്സർലണ്ട് ) മണി (റിട്ട. അദ്ധ്യാപകൻ, സെന്റ് ജോർജ് ഹൈസ്കൂൾ, കോട്ടാങ്ങൽ) കൊച്ചുമോൻ (റിട്ട. പവർഹാൻസ് ലിമിറ്റഡ്), കുഞ്ഞ്.
മരുമക്കൾ: കുഞ്ഞുമോൾ, റാണി, ജോയി (ഞാലിയാ കഴി) നല്ലമ്മ (റിട്ട. ക്ലർക്ക് സെന്റ് മേരീസ് വി.എച്ച് എസ്.എസ്.വലിയകുന്നം) ലില്ലി, ബബിത (അദ്ധ്യാപിക ഗവ.മോഡൽ ന്യൂഎൽ.പി സ്കൂൾ, ആഞ്ഞിലിത്താനം)
പരേതൻ ആനിക്കാട് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് ഉം ആനിക്കാട് സെന്‍റ് മേരീസ് സ്കൂള്‍ ഹെഡ് മാസ്റ്ററും ആരുന്നു