കൊ​ച്ചി: മ​ര​ടി​ലെ അ​ന​ധി​കൃ​ത ഫ്ളാ​റ്റു​ക​ൾ നി​യ​ന്ത്രി​ത സ്‌​ഫോ​ട​ന​ത്തി​ലൂ​ടെ പൊ​ളി​ക്കു​ന്ന​തി​നു​ള്ള തീ​യ​തി​യാ​യി. ജ​നു​വ​രി 11, 12 തീ​യ​തി​ക​ളി​ൽ ഫ്ളാ​റ്റ് പൊ​ളി​ക്കാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. ഫ്ളാ​റ്റു​ക​ൾ പൊ​ളി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​തി​ന്‍റെ 200 മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കും. ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് പ്ര​ത്യേ​ക പ​ദ്ധ​തി ത​യാ​റാ​ക്കും.

11 ന് ​ആ​ൽ​ഫ സെ​റി​ൻ, ഫോ​ളി ഫെ​യ്ത്ത് ഫ്ളാ​റ്റു​ക​ളാ​ണ് പൊ​ളി​ക്കു​ന്ന​ത്. 12 ന് ​ഗോ​ൾ​ഡ​ൻ കാ​യ​ലോ​ര​വും ജെ​യി​ൻ ഫ്ളാ​റ്റും പൊ​ളി​ക്കും. പ​രി​സ​ര​വാ​സി​ക​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ൻ യോ​ഗം വി​ളി​ക്കാ​നും തീ​രു​മാ​ന​മാ​യി.

ഇ​ന്‍​ഡോ​റി​ല്‍ നി​ന്നു​ള്ള നി​യ​ന്ത്രി​ത സ്ഫോ​ട​ന വി​ദ​ഗ്ധ​ന്‍ എ​സ്ബി സ​ര്‍​വാ​തെ, എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ർ, ക​മ്മി​ഷ​ണ​ർ, പൊ​ളി​ക്ക​ല്‍ ചു​മ​ത​ല​യേ​റ്റെ​ടു​ത്ത ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ, സാ​ങ്കേ​തി​ക സ​മി​തി അം​ഗ​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള​വ​രും റ​വ​ന്യു ട​വ​റി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ഫ്‌​ളാ​റ്റ് പൊ​ളി​ച്ച് നീ​ക്കാ​ന്‍ ചു​മ​ത​ല​യേ​റ്റെ ടു​ത്ത ക​മ്പ​നി​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം സാ​ങ്കേ​തി​ക സ​മി​തി​ക്ക് ബ്ലാ​സ്റ്റിം​ഗ് റി​പ്പോ​ര്‍​ട്ട് കൈ​മാ​റി​യി​രു​ന്നു.