സാന്‍ഹോസെ: നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ റീജിയന്റെ അജപാലന പ്രവര്‍ത്തനങ്ങളുടെ വികസന പദ്ധതിയുടെ ഭാഗമായി സ്വന്തമായി കാര്‍ വാങ്ങുന്നതിനുള്ള പ്രോജക്ടിലേക്ക് സാന്‍ഹോസെ സെന്റ് മേരീസ് ക്‌നാനായ ഫൊറോന പള്ളി സാമ്പത്തിക സഹായം നല്‍കി.
ഇടവക വികാരി ഫാ.സജി പിണര്‍ക്കയില്‍ പുതിയതായി വാങ്ങിയ വാഹനത്തിന്റെ താക്കോല്‍ നവംബര്‍ മൂന്നാം തീയതി ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ പളളിയില്‍ കുര്‍ബാന മധ്യേ മാര്‍ മാത്യൂ മൂലക്കാട്ട് മെത്രാപ്പോലീത്തയെ ഏല്പിച്ചു. ഈ പദ്ധതിയുടെ വിജയത്തിനായി സാമ്പത്തികമായി സഹായിച്ച സാന്‍ഹോസേ പള്ളിയിലെ പ്രതിനിധികളെയും നേതൃത്വം നല്‍കിയ വികാരി ഫാ. സജി പിണര്‍ക്കയിലിനെ ക്‌നാറായ റീജിയന്റെ പേരില്‍ മാര്‍: മാത്യു മൂലക്കാട്ട് അഭിനന്ദിച്ചു.
ക്‌നാനായ റീജിയണ്‍ ഡയറക്ടര്‍ മോണ്‍.തോമസ് മുളവനാല്‍ , കാനഡ വികാരി ജനറാല്‍ ഫാ.പത്രോസ് ചമ്പക്കര, ഫാ. ബിന്‍സ് ചേത്തലയില്‍ , സാന്‍ഹോസേ പരിഷ് പിആര്‍ഒ ബിബിന്‍ ഓണശ്ശേരില്‍, സെന്റ് മേരീസ് ചര്‍ച്ച് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പിആര്‍ഒ) അറിയിച്ചതാണിത്.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം