ഷിക്കാഗോ മലയാളി അസോസിയേഷന്‍ അംഗങ്ങളായിട്ടുള്ളവരെ ഫോമ/ ഫൊക്കാന നാഷണല്‍ സംഘടനകളില്‍ മത്സരിക്കാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് എല്ലാവിധ സഹകരണങ്ങളും നല്‍കുവാന്‍ സിഎംഎ ബോര്‍ഡ് യോഗം തീരുമാനിച്ചു.

പ്രസ്തുത തീരുമാന പ്രകാരം ഫോമയുടെ നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളായ ജോയിന്റ് സെക്രട്ടറി- ജോസ് മണക്കാട്ട്, നാഷണല്‍ കമ്മിറ്റിയംഗം – ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (സി.എം.എ പ്രസിഡന്റ്), റീജണല്‍ വൈസ് പ്രസിഡന്റ്- രഞ്ജന്‍ ഏബ്രഹാം, വനിതാ പ്രതിനിധി – ജൂബി വള്ളിക്കളം എന്നിവര്‍ക്ക് ഷിക്കാഗോ മലയാളി അസോസിയേഷന്റെ പിന്തുണ വാഗ്ദാനം ചെയ്യുകയും, എല്ലാവിധ വിജയാശംസകളും നേരുകയും ചെയ്തു.

റിപ്പോര്‍ട്ട്: ജോഷി വള്ളിക്കളം