2020- 2022 കാലയളവിലേക്ക് ഫോമാ ജോ. സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി ഷിക്കാഗോയില്‍ നിന്നും ജോസ് മണക്കാട്ട് മത്സരിക്കുന്നു. ഷിക്കാഗോ മലയാളി അസോസിയേഷന്റെ പിന്തുണയോടുകൂടിയാണ് മത്സരിക്കുന്നത്. നവംബര്‍ നാലിന് ഷിക്കാഗോ മലയാളി അസോസിയേഷന്റെ കേരളപ്പിറവി ദിനത്തില്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ജോസ് മണക്കാട്ടിന് ഐക്യകണ്‌ഠേന പിന്തുണ പ്രഖ്യാപിച്ചു.

വര്‍ഷങ്ങളായി ഫോമയുടെ സജീവ പ്രവര്‍ത്തകനാണ് ജോസ് മണക്കാട്ട്. റീജിയണല്‍ തലത്തിലും, നാഷണല്‍ തലത്തിലും ഫോമയ്ക്ക് ഒരു വാഗ്ദാനമാണ്. കൂടാതെ ഷിക്കാഗോയിലെ കലാ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ സാന്നിദ്ധ്യം കൂടിയാണ്. ഫോമാ 2018 ഷിക്കാഗോ കണ്‍വന്‍ഷന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാള്‍ കൂടിയായിരുന്നു ജോസ് മണക്കാട് .

ഷിക്കാഗോയിലെ ഇതര സംഘടനകളുടെ പിന്തുണയും തനിക്ക് ലഭിക്കുമെന്നും ജോസ് മണക്കാട്ട് അറിയിച്ചു.അമേരിക്കയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ഫോമയുടെ ജോ. സെക്രട്ടറിയായി തന്നെ തെരഞ്ഞെടുത്താല്‍ രണ്ടു വര്‍ഷക്കാലം മികച്ച പ്രവര്‍ത്തനം കാഴ്ച്ച വയ്ക്കുകയും എല്ലാ അംഗ സംഘടങ്ങളുമായും കൂടുതല്‍ ബന്ധം സ്ഥാപിക്കുകയും ഫോമയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുമെന്നും ജോസ് മണക്കാട്ട് അറിയിച്ചു.

റിപ്പോര്‍ട്ട്: ഇടിക്കുള ജോസഫ്