ട്വ​ന്‍റി-20​യി​ലെ ലോ​ക റി​ക്കാ​ർ​ഡ് ബൗ​ളിം​ഗ് പ്ര​ക​ട​വു​മാ​യി ദീ​പ​ക് ചാ​ഹ​റും അ​ർ​ധ​സെ​ഞ്ചു​റി​ക​ളു​മാ​യി ശ്രേ​യ​സ് അ​യ്യ​റും (62) കെ.​എ​ൽ. രാ​ഹു​ലും (52) തി​ള​ങ്ങി​യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് ജ​യം. ബം​ഗ്ലാ​ദേ​ശി​നെ 30 റ​ൺ​സി​ന് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി.

ദീ​പ​ക് ചാ​ഹ​റി​ന്‍റെ മാ​ര​ക ബൗ​ളിം​ഗാ​ണ് ഇ​ന്ത്യ​ക്ക് അ​നാ​യാ​സ ജ‍​യ​മൊ​രു​ക്കി​യ​ത്. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര ഇ​ന്ത്യ 2-1നു ​ക​ര​സ്ഥ​മാ​ക്കി. സ്കോ​ർ: ഇ​ന്ത്യ 20 ഓ​വ​റി​ൽ അ​ഞ്ചി​ന് 174. ബം​ഗ്ലാ​ദേ​ശ് 19.2 ഓ​വ​റി​ൽ 144.