കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ നി.ന്ത്രിത സ്‌ഫോടനങ്ങള്‍ ഉപയോഗിച്ച്‌ പൊളിയ്ക്കുന്നത് സംബന്ധിച്ച്‌ കൊച്ചിയില്‍ ഉന്നതതലയോഗം ചേരും.ഫ്‌ലാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ച്‌ നീക്കാനുള്ള തീയതി ഇന്നത്തെ യോഗത്തില്‍ നിശ്ചയിക്കും. പൊളിക്കലിന് മുന്നോടിയായായാണ് ചീഫ് സെക്രട്ടറി വിളിച്ച ഉന്നതാധികാര സമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരുന്നത്. ഫ്‌ലാറ്റ് പൊളിച്ച്‌ നീക്കാന്‍ ചുമതലയേറ്റെടുത്ത കമ്ബനികള്‍ പൊളിക്കല്‍ പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ട് സാങ്കേതിക സമിതിയ്ക്ക് കൈമാറിയിരുന്നു. ഇത് അനുസരിച്ചുള്ള തുടര്‍നടപടികള്‍ ആലോചിക്കുന്നതിനാണ് ചീഫ് സെക്രട്ടറി ഉന്നതതല യോഗം വിളിച്ചത്.

രാവിലെ റവന്യു ടവറില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍, കമ്മീഷണര്‍, പൊളിക്കല്‍ ചുമതലയേറ്റെടുത്ത കമ്ബനി പ്രതിനിധികള്‍, സാങ്കേതിക സമിതി അംഗങ്ങള്‍ അടക്കമുള്ളവരും പങ്കെടുക്കും. ഇന്‍ഡോറില്‍ നിന്നുള്ള നിയന്ത്രിത സ്‌ഫോടന വിദഗ്ധന്‍ എസ്ബി സര്‍വാതെയും യോഗത്തില്‍ പങ്കെടുക്കും.