മുംബൈ: ഇന്ത്യന്‍ മൂലധന വിപണിയിലേക്ക് വിദേശ നിക്ഷേപ വരവില്‍ വന്‍ വര്‍ധനവ്. നവംബറിലെ ആദ്യ ആഴ്ചയില്‍ 12,000 കോടി രൂപയാണ് നിക്ഷേപമായി ഇന്ത്യന്‍ മൂലധന വിപണിയിലേക്ക് എത്തിയത്. കോര്‍പ്പറേറ്റ് മേഖലയ്ക്കായും നിക്ഷേപ വര്‍ധനവിനായും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ സാമ്ബത്തിക പരിഷ്‌കാരങ്ങള്‍ ഫലം കാണുന്നതിന്റെ സൂചനയാണ് നിക്ഷേപ വര്‍ധനയെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപങ്ങളെ സംബന്ധിച്ച്‌ ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇക്വിറ്റികളിലേക്ക് നിക്ഷേപമായി 6,433.8 കോടി രൂപ എത്തി.ഡെബ്റ്റ് വിഭാഗത്തില്‍ 5,673.87 കോടി രൂപയും എത്തി. ഈ മാസം ഒന്ന് മുതല്‍ ഒന്‍പത് വരെയുളള കണക്കുകളനുസരിച്ചാണിത്. കഴിഞ്ഞ രണ്ട് മാസങ്ങളിലായി വിദേശ നിക്ഷേപത്തിലുണ്ടായ വന്‍ ഇടിവിന് ശേഷമുളള വന്‍ തിരിച്ചുവരവാണിത്.

പ്രധാനമായും ആഭ്യന്തര ഘടകമാണ് വിദേശ നിക്ഷേപ പ്രവാഹത്തിന് കാരണമായതെന്ന് മോര്‍ണിംഗ്സ്റ്റാര്‍ ഇന്‍വെസ്റ്റ്മെന്റ് അഡ്വൈസര്‍ ഇന്ത്യയിലെ സീനിയര്‍ അനലിസ്റ്റ് മാനേജര്‍ റിസര്‍ച്ച്‌ ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു.

Dailyhunt