ഡല്‍ഹി: ശിവസേന നേതാവ്​ അരവിന്ദ്​ സാവന്ത് കേന്ദ്ര മന്ത്രിസഭയില്‍ നിന്ന്​​ രാജി പ്രഖ്യാപിച്ചു.ശിവസേനയുടെ പക്ഷത്താണ് സത്യമെന്നും ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗമാകാന്‍ കഴിയില്ലെന്നും സാവന്ത് വ്യക്തമാക്കി.

ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്ബ് അധികാരം സംബന്ധിച്ച്‌ കൃത്യമായ കരാര്‍ ബിജെപിയുമായുണ്ടായിരുന്നു. ആ കരാര്‍ ലംഘിക്കുന്നത് മര്യാദകേടാണെന്നും അദ്ദേഹം പറഞ്ഞു.

എന്‍ഡിഎ വിട്ട ശേഷം മാത്രം സഖ്യ ചര്‍ച്ചകള്‍ എന്ന എന്‍സിപി നിലപാടിനു പിന്നാലെയാണ് അരവിന്ദ് സാവന്ത് കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ചത്. ഇതോടെ സഖ്യ ചര്‍ച്ചകള്‍ക്കുള്ള തടസം മാറി. എന്‍സിപിയും ശിവസേനയും ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കുമെന്നാണ് സൂചന.മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നീ കാര്യങ്ങളില്‍ സമവായ ചര്‍ച്ചകള്‍ തുടങ്ങി എന്നാണ് സൂചന. ശരത് പവാര്‍ ഉദ്ധവ് താക്കറെയുമായി ഇന്ന് കൂടികാഴ്ച നടത്തും. അതിന് ശേഷമാകും സഖ്യ പ്രഖ്യാപനം.