ഇന്ത്യയില്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ഇടിവ്. ശതകോടീശ്വരന്മാരുടെ എണ്ണം 2018-ല്‍ 10 ശതമാനം കുറഞ്ഞ് 106 ആയെന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പറും യു.ബി.എസും തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു.

2017-നെ അപേക്ഷിച്ച്‌ ആസ്തി 8.6 ശതമാനം കുറഞ്ഞ് 40,530 കോടി ഡോളര്‍ (അതായത് ഏകദേശം 28,77,630 കോടി രൂപ) ആയെന്നും ‘ബില്യണയര്‍ ഇഫക്‌ട്’ എന്ന റിപ്പോര്‍ട്ടിലുണ്ട്. സാമ്ബത്തികരംഗത്തുള്ള തകര്‍ച്ചയാണ് സമ്ബത്തും എണ്ണവും കുറയാന്‍ കാരണം. 58 ശതമാനം പേരും സ്വന്തം അധ്വാനത്തിലൂടെയാണ് ശതകോടീശ്വരന്മാരായത്.

ലോകത്തെ മൊത്തം കണക്കെടുത്താലും ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ കുറവുണ്ടായി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 57 പേരുടെ കുറവുമായി 2018-ല്‍ 2,101 ശതകോടീശ്വരന്മാരാണ് ലോകത്ത് ഉണ്ടായിരുന്നത്. ഇന്ത്യയിലും ചൈനയിലുമുള്ളവരുടെ എണ്ണത്തിലാണ് വന്‍ ഇടിവ് രേഖപ്പെടുത്തിയത്.