കിടങ്ങൂര്‍ : കാവാലിപ്പുഴക്കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. അതിരമ്ബുഴ സ്വദേശി താന്നിക്കില്‍ വീട്ടില്‍ ആഷിക് ഷിയാസാണ്(16) മരിച്ചത്. ഞായറാഴ്ച രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം കാവാലിപ്പുഴയില്‍ കുളിക്കാനെത്തിയതായിരുന്നു ആഷിക്. നദിക്ക് കുറുകെ നീന്തുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു.

നാട്ടുകാരും അഗ്നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആര്‍പ്പൂക്കര ഗവണ്‍മെന്റ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.