യസൂര്യയെ നായകനാക്കി നവാഗതനായ രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന ‘തൃശൂര്‍ പൂരം’ ക്രിസ്മസ് റിലീസായി തീയേറ്ററുകളിലെത്തുമെന്ന് പുതിയ റിപ്പോര്‍ട്ട്. ഡിസംബര്‍ 20നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ‘പുണ്യാളന്‍ അഗര്‍ബത്തീസി’ന് ശേഷം തൃശൂര്‍ പശ്ചാത്തലത്തില്‍ ജയസൂര്യ നായകനാവുന്ന ചിത്രം കൂടിയാണ് തൃശ്ശൂര്‍ പൂരം.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് തൃശൂര്‍ പൂരത്തിന്റെ നിര്‍മ്മാണം. ആട് 2ന് ശേഷം വിജയ് ബാബു നിര്‍മ്മിക്കുന്ന ജയസൂര്യ ചിത്രമാണ് ഇത്. സംഗീത സംവിധായകന്‍ രതീഷ് വേഗയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ആര്‍ ഡി രാജശേഖര്‍.

മമ്മൂട്ടി നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം ഷൈലോക്ക് ക്രിസ്മസിന് എത്തും. അതേസമയം ക്രിസ്മസിന് തീയേറ്ററുകളിലെത്തുമെന്ന് കരുതപ്പെട്ടിരുന്ന രണ്ട് പ്രധാന ചിത്രങ്ങള്‍ റിലീസ് മാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഫഹദിന്റെ അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സ്, മോഹന്‍ലാലിന്റെ സിദ്ദിഖ് ചിത്രം ബിഗ് ബ്രദര്‍ എന്നിവയാണ് റിലീസ് മാറ്റിയ ചിത്രങ്ങള്‍.