തിരുവനന്തപുരം: സിഇടി എഞ്ചിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥിയെ കോളേജിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ എസ്‌സി-എസ്ടി കമ്മീഷന്‍ കേസെടുത്തു. ശ്രീകാര്യം സിഇടി കോളേജിലെത്തി പരിശോധന നടത്തിയതിനു ശേഷമാണ് കമ്മീഷന്‍ കേസെടുത്തത്. കേസില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്താനും പോലീസിന് കമ്മീഷന്‍ നിര്‍ദേശം നല്‍കി.കോളജില്‍ നിന്നും പരീക്ഷ കഴിഞ്ഞിറങ്ങിയ ശേഷം കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം രണ്ട് ദിവസത്തിന് ശേഷം കണ്ടെത്തുകയായിരുന്നു.