ജബല്‍പൂര്‍: അയോധ്യ കേസില്‍ അന്തിമ വിധി പ്രഖ്യാപന ദിവസം ഡ്യൂട്ടിക്ക് നിയോഗിച്ച അഞ്ച് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. മധ്യപ്രദേശിലെ ജബല്‍പൂരിലാണു സംഭവം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഡ്യൂട്ടിക്ക് നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കിടെ വാട്സ്‌ആപ്പില്‍ ചാറ്റ് ചെയ്തതാണ് അഞ്ച് പോലീസുകാരുടെ തൊപ്പി തെറിക്കാന്‍ കാരണം. പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങി. ജബല്‍പുര്‍ എസ്പി നടത്തിയ മിന്നല്‍ പരിശോധനയിലാണ് പോലീസുകാരുടെ വാട്സ്‌ആപ്പ് ഉപയോഗം ശ്രദ്ധയില്‍പ്പെട്ടത്. ഇതേ തുടര്‍ന്ന് ഉടനടി കര്‍ശന നടപടി സ്വീകരിക്കുകയായിരുന്നു.