റിയാദ്: തെന്നിന്ത്യന്‍ സംഗീതചക്രവര്ത്തിനിയെ കണ്‍പാര്‍ത്ത് കാതുകളര്‍പ്പിച്ച് എല്ലാം മറന്നിരുന്ന സദസ്സിനെ ഞെട്ടിച്ചായിരുന്നു ആ മാസ് എന്‍ട്രി. ‘ഒരു മുറൈ വന്ത് പാര്‍ത്തായാ…’ എന്നു തുടങ്ങി, ‘നെഞ്ചമൊന്‍ട്രു തുടിക്കയില്‍…’ എന്നെത്തി രുദ്രതാളം മുറുകുേമ്ബാള് വേദിയില്‍ സാക്ഷാല്‍ കെ.എസ്. ചിത്രക്കു പിന്നില്‍ പ്രത്യക്ഷപ്പെട്ട അറബിവേഷം സദസ്സിനെ അമ്ബരിപ്പിച്ചു. ‘തോം… തോം… തോം…’ അമ്ബരപ്പ് വിസ്മയത്തിലേക്ക് വിടരാനും ദുര്‍റ അല്‍റിയാദ് എക്സ്പോ ഗ്രൗണ്ടില്‍ കണ്ണിമചിമ്മുന്ന സമയം മാത്രമേ വേണ്ടിവന്നുള്ളൂ.
കെ.എസ്. ചിത്രയോടൊപ്പം ‘ഒരു മുറൈ വന്ത് പാര്‍ത്തായ’ പാടാനെത്തിയ സൗദി ഗായകന് അഹമ്മദ് സുല്‍ത്താനാണ് അതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആകാശവും ഭൂമിയും കിടുങ്ങുംവിധമുയര്ന്നു ആരവവും കരഘോഷവും. ‘വൈഷ്ണവ ജനതോ’ എന്ന പൗരാണിക ഹിന്ദു ഭജന്‍ പാടി വൈറല്‍ താരമായി മാറിയ ഗായകനാണ് അഹമ്മദ്.
‘തോം തോം തോം’ എന്ന് അഹമ്മദ് പാടിയപ്പോള്‍ ‘ഒരു മുറൈ വന്ത് പാര്‍ത്തായാ നീ’ എന്നായി ചിത്ര. പ്രമുഖ െഡയറി കമ്ബനിയായ അല്‍മറായിയില്‍ ഏരിയ സെയില്സ്മാനേജരായ അഹമ്മദ് സുല്‍ത്താന്‍ ഹിന്ദി പാട്ടുകള്‍ പാടുന്ന സൗദി ഗായകന് എന്ന നിലയില്‍ പേരെടുത്തയാളാണ്.
ഇത്രയും മികവോടെ, അക്ഷരസ്ഫുടതയോടെ ഒരു അറബി ഗായകന് പാടാന്‍ കഴിയുന്നത് വിസ്മയിപ്പിക്കുന്നു എന്ന് ചിത്ര പറയുകയും സുല്‍ത്താനെ തുറന്ന് അഭിനന്ദിക്കുകയും ചെയ്തു.