നോർവാർക്ക്, കലിഫോർണിയ: വിശ്വഹിന്ദു പരിഷത്ത് ഓഫ് അമേരിക്ക (കലിഫോർണിയ) യുടെ ആഭിമുഖ്യത്തിൽ സർദാർ വല്ലഭായ് പട്ടേലിന്‍റെ 144–ാം ജന്മദിനവാർഷികം ആഘോഷിച്ചു. പട്ടേലിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ഇന്ത്യാ ഗവൺമെന്‍റ് രാഷ്ട്രീയ ഏകതാ ദിവസമായി ആചരിച്ച ഒക്ടോബർ 31ന് SANATAM DHARMA ടെമ്പിളിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ നിർണായക പങ്കുവഹിച്ച സർദാർ പട്ടേലിന്‍റെ ഛായചിത്രം ഹാളിൽ പ്രദർശിപ്പിച്ചിരുന്നു. രാഷ്ട്ര പുനർനിർമാണത്തിലും പട്ടേലിന്‍റെ സ്വാധീനം എന്നും സ്മരിക്കപ്പെടുമെന്ന് ചെയർമാൻ ബി.യു. പട്ടേൽ പറഞ്ഞു. പട്ടേലിന്‍റെ ആശയം ഉൾകൊണ്ട് ഇന്ത്യൻ വംശജർ ഒന്നിക്കേണ്ട അവസരമാണിതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

കോ ചെയർമൻ, അവദേശ് അഗർവാൾ, വിലാസ് യാദവ്, കേശവ് ലാൽ പട്ടേൽ എന്നിവർ ചേർന്ന് തിരി തെളിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്. വിലാസ് യാദവ് അനുസ്മരണം പ്രസംഗം നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി അയച്ച സന്ദേശം ചടങ്ങിൽ വായിച്ചു. പട്ടേലിന്‍റെ ജന്മവാർഷികം ആഘോഷിക്കുവാൻ മുൻകൈ എടുത്തവരെ പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനിയുടെ സന്ദേശവും ചടങ്ങിൽ വായിച്ചു.