അറ്റ്ലാന്‍റ: അറ്റ്ലാന്‍റ യൂണിവേഴ്സിറ്റി വിദ്യാർഥിനി അലക്സിസ് ക്രോ ഫോർഡിന്‍റെ (21) മൃതദേഹം ഡികാൽബ് കൗണ്ടി പാർക്കിൽ നിന്നും കണ്ടെടുത്തതായി അറ്റ്ലാന്‍റ പോലീസ് ചീഫ് എറിക് ഷീൽഡ്സ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഒരാഴ്ച മുമ്പാണ് വിദ്യാർഥിനിയെ കാണാതായത്. വിദ്യാർഥിനിയുടെ തിരോധാനവും കൊലപാതകവും സംബന്ധിച്ചു രണ്ടു പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തിട്ടുള്ളതായി പോലീസ് പറഞ്ഞു. ക്രോഫോർഡിന്‍റെ റൂം മേയ്റ്റ് ജോർഡൻ ജോൺസിനേയും (21) ഇവരുടെ ബോയ്ഫ്രണ്ട് ബാരൺ ബ്രാന്‍റെലെയുമാണ് (21) ചോദ്യം ചെയ്യുന്നത്.

ഒക്ടോബർ 27 ന് ക്രോഫോർഡ് പോലീസിൽ നൽകിയ പരാതിയിൽ റൂം മേയ്റ്റ് ജോർഡന്‍റെ ബോയ്ഫ്രണ്ട് തന്നോട് അപമര്യാദയായി പെരുമാറി എന്നു ചൂണ്ടികാണിച്ചിരുന്നു. നവംബർ ഒന്നിനാണ് ക്രോഫോർഡിനെ കാണാതായത്. കാണാതായ ദിവസം ക്രോഫോർഡിന്‍റെ സഹോദരിയുമായി ഫേയ്സ് ടൈമിൽ സംസാരിച്ചിരുന്നതായി പറയുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ