തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​​​എം. സൂ​​​സ​​​പാ​​​ക്യ​​ത്തെ സ​​ന്ദ​​ർ​​ശി​​ച്ചു.

ര​​​ണ്ടാ​​​ഴ്ച​​​ത്തെ ആ​​​ശു​​​പ​​​ത്രി വാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം വി​​​ശ്ര​​​മി​​​ക്കു​​​ന്ന ഡോ.​ ​​സൂ​​​സ​​​പാ​​​ക്യ​​​ത്തെ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​തി​​​നാ​​​യാ​​​ണ് ഗ​​​വ​​​ർ​​​ണ​​​ർ ഇ​​​ന്ന​​​ലെ 11.30ന് ​​​ബി​​​ഷ​​​പ്സ് ഹൗ​​​സി​​​ലെ​​​ത്തി​​​യ​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ ഡോ.​​​ആ​​​ർ. ക്രി​​​സ്തു​​​ദാ​​​സ്, വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍.​ സി.​​​ജോ​​​സ​​​ഫ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ചേ​​​ർ​​​ന്നു ഗ​​​വ​​​ർ​​​ണ​​​റെ സ്വീ​​​ക​​​രി​​​ച്ചു. പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പി​​​ന്‍റെ സ്വീ​​​കാ​​​ര്യ​​​ത നേ​​​ര​​​ത്തെത​​​ന്നെ ശ്ര​​​ദ്ധി​​​ച്ചി​​​രു​​​ന്നു. അ​​​യ​​​ൽ​​​വാ​​​സി​​​ക​​​ളാ​​​ണെ​​​ങ്കി​​​ലും നേ​​​രി​​​ൽ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ന്ന​​​തി​​​നു സാ​​​ധി​​​ച്ചി​​​ല്ല. എ​​​ല്ലാ മ​​​ത​​​ങ്ങ​​​ളു​​​മാ​​​യും അ​​​ടു​​​പ്പം സൂ​​​ക്ഷി​​​ക്കു​​​ന്ന വ്യ​​​ക്തി​​​യാ​​​ണ് താ​​​നെ​​​ന്നും ഗ​​​വ​​​ർ​​​ണ​​​ർ പ​​​റ​​​ഞ്ഞു.

ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പ​​​രു​​​ശു​​​ദ്ധ മാ​​​താ​​​വി​​​ന്‍റെ രൂ​​​പം ന​​​ൽ​​​കി​​​യാ​​​ണ് ഗ​​​വ​​​ർ​​​ണ​​​റെ യാ​​​ത്ര​​​യാ​​​ക്കി​​​യ​​​ത്. ആ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു ഗ​​​വ​​​ർ​​​ണ​​​ർ വെ​​​ള്ള​​​ന്പ​​​ലം ബി​​​ഷ​​​പ്സ് ഹൗ​​​സി​​​ലെ​​​ത്തി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പി​​​നെ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​ത്.