ക​ലി​ഫോ​ർ​ണി​യ: യു​വ​തി​യെ തോ​ക്കു​ചൂ​ണ്ടി ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച് മ​രു​ഭൂ​മി​യി​ൽ മ​രി​ക്കാ​ൻ ഉ​പേ​ക്ഷി​ച്ച അ​ച്ഛ​നും മ​ക​ളും അ​റ​സ്റ്റി​ൽ. ലാ​സ് വേ​ഗ​സി​ൽ​നി​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വ​തി​യെ ലോ​സ് ആ​ഞ്ച​ൽ​സി​ലെ മ​രു​ഭൂ​മി​യി​ലാ​ണ് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക​ലി​ഫോ​ർ​ണി​യ​യി​ലെ പാം​ഡേ​ൽ സ്വ​ദേ​ശി സ്റ്റാ​ൻ​ലി ആ​ൽ​ഫ്ര​ഡ് ലോ​ട്ട​ൻ (54), മ​ക​ൾ ഷ​നി​യ നി​ക്കോ​ൾ പോ​ച്ച് ലോ​ട്ട​ൻ (22) എ​ന്നി​വ​രാ​ണു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​തെ​ന്ന് ലോ​സ് ആ​ഞ്ച​ൽ​സ് കൗ​ണ്ടി ഷെ​രി​ഫ് ക്യാ​പ്റ്റ​ൻ എ​ഡ്വാ​ർ​ഡോ ഹെ​ർ​ണാ​ണ്ട​സ് പ​റ​ഞ്ഞു. ഭാ​ഗ്യം​കൊ​ണ്ടാ​ണ് മ​രു​ഭൂ​മി​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സ്ത്രീ​ക്കു ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നെ​വാ​ഡ സം​സ്ഥാ​ന​ത്തു​നി​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വ​തി​യെ മ​റ്റൊ​രു സം​സ്ഥാ​ന​ത്ത് എ​ത്തി​ച്ചാ​ണു പ്ര​തി​ക​ൾ ത​ട​വി​ൽ സൂ​ക്ഷി​ച്ച​ത്. പി​ന്നീ​ട് ഇ​വ​രെ മ​രു​ഭൂ​മി​യി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പ​ണം ത​ട്ടി​യെ​ടു​ക്ക​ലാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്നും യു​വ​തി നി​ര​വ​ധി ത​വ​ണ ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യെ​ന്നും കൗ​ണ്ടി പോ​ലീ​സ് അ​റി​യി​ച്ചു.

എ​ഡ്വാ​ർ​ഡ്സ് എ​യ​ർ​ഫോ​ഴ്സ് ബേ​സി​ന​ടു​ത്തു​ള്ള കേ​ണ്‍ കൗ​ണ്ടി ഹൈ​വേ​യി​ൽ​നി​ന്നാ​ണ് മി​ലി​ട്ട​റി പോ​ലീ​സ് യു​വ​തി​യെ ക​ണ്ടെ​ത്തു​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ഇ​വ​ർ ആ​രോ​ഗ്യ​നി​ല വീ​ണ്ടെ​ടു​ക്കു​ക​യാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.