ന്യൂ​ഡ​ല്‍​ഹി: അയോദ്ധ്യ ഭൂമിതര്‍ക്ക കേ​സി​ല്‍ സു​പ്രീം​കോ​ട​തി പുറപ്പെടുവിച്ച വി​ധി​യെ താന്‍ മാ​നി​ക്കു​ന്ന​താ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. രാജ്യത്തെ ജനങ്ങളെല്ലാം പ​ര​സ്പ​ര ഐ​ക്യം കാ​ത്തു​സൂ​ക്ഷി​ക്ക​ണമെന്നും ഇ​ന്ത്യ​ക്കാ​ര്‍​ക്കി​ട​യി​ലെ സാ​ഹോ​ദ​ര്യ​ത്തി​ന്റെയും വി​ശ്വാ​സ​ത്തി​ന്റെയും സ്നേ​ഹ​ത്തി​ന്റെയും കാ​ല​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം ട്വിറ്റര്‍ കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു. അതേസമയം ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ അയോദ്ധ്യ കേസിലെ വിധി കൊണ്ട് കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തിരുന്നു.

തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കണമെന്ന സുപ്രീം കോടതിവിധി ആരുടെയും വിജയവും പരാജയവും ആയി കാണരുതെന്നും സമാധാനവും ഒരുമയും ജയിക്കട്ടെയെന്നും മോദി ട്വീറ്റിലൂടെ പറഞ്ഞിരുന്നു. അയോദ്ധ്യ ഭൂമി തര്‍ക്ക കേ​സി​ല്‍ 2.77 ഏ​ക്ക​ര്‍ ത​ര്‍​ക്ക​സ്ഥലത്ത് ക്ഷേ​ത്രം നി​ര്‍​മി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി ഇ​ന്ന് അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. മുസ്ലിം പള്ളി നി​ര്‍​മി​ക്കാനായി പ​ക​രം അ​ഞ്ച് ഏ​ക്ക​ര്‍ ത​ര്‍​ക്ക​ഭൂ​മി​ക്കു പു​റ​ത്ത് അ​യോ​ദ്ധ്യയി​ല്‍​ത്ത​ന്നെ അ​നു​വ​ദി​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. അ​തേ​സ​മ​യം, കേ​സി​ല്‍ ക​ക്ഷി​യാ​യിരുന്ന ആര്‍ക്കും കോടതി സ്ഥലം വിട്ടുകൊടുത്തിരുന്നില്ല. ഇന്ന് രാവിലെ 10:30 മണി സമയത്താണ് സുപ്രീം കോടതിയുടെ വിധി വന്നത്.