കൊച്ചി: അയോധ്യ വിധിയെ പറ്റി മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. വര്‍ഗ്ഗീയമായി പോസ്റ്റിട്ട രണ്ട് പേര്‍ക്കെതിരെ കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെെടുത്തിരിക്കുന്നത്. കൊച്ചി കമ്മീഷണറേറ്റിന്റെ സൈബര്‍ ഡോം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് നടപടി.

പ്രതികള്‍ക്കെതിരെ ഐപിസി 153 എ, 550 ബി, 120 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെയാണ് കേസിനാസ്പദമായ സന്ദേശം ഇവര്‍ സമൂഹമാധ്യമത്തിലിട്ടത്.

അയോധ്യവിധിയുടെ പശ്ചാത്തലത്തില്‍ ഇന്നലെ മുതല്‍ സമൂഹമാധ്യമങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തിയാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് നേരത്തെ തന്നെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു.