ഡല്‍ഹി: അയോദ്ധ്യാ കേസില്‍ സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ആര്‍ എസ് എസ് സംഘചാലക് മോഹന്‍ ഭാഗവത്. ദശകങ്ങള്‍ നീണ്ട കേസിന് ഉചിതമായ പരിസമാപ്തിയാണ് ഉണ്ടായിരിക്കുന്നത്. വിധി ഒരിക്കലും ഒരു വിജയമോ പരാജയമോ അല്ല. സമൂഹത്തില്‍ സമാധാനം നിലനിര്‍ത്താനുള്ള എല്ലാവരുടെയും ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

രാജ്യത്തെ ജനതയുടെ ആഗ്രഹത്തിനും ധാര്‍മികവിശ്വാസത്തിനും നീതി ലഭിക്കുന്ന വിധം നല്‍കിയ വിധിയെ രാഷ്ട്രീയ സ്വയം സേവക സംഘം പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ് അദ്ദേഹം മറ്റെല്ലാ കാര്യങ്ങളും മറന്നു കൊണ്ട് ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിര്‍മ്മാണത്തിനായി നമുക്ക് ഒരുമിച്ച്‌ പരിശ്രമിക്കാമെന്നും വ്യക്തമാക്കി.