തിരുവനന്തപുരം: ആറ്റിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു . ആറ്റിങ്ങല്‍ ആലംകോട് കൊച്ചുവിളമൂട്ടിലാണ് അപകടം നടന്നത് . കാര്‍യാത്രികരും കായംകുളം സ്വദേശികളുമായ പമ്ബ ആശ്രമത്തിലെ സ്വാമി ഹരിഹരചൈതന്യ, രാജന്‍ബാബു . അനുരാഗ് , എന്നിവരാണ് മരിച്ചത്.മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.

കായംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ എതിരെ വന്ന ലോറിയുമായി കീട്ടിയിടിക്കുകയായിരുന്നു . ഇവര്‍ നെയ്യാര്‍ ഡാമിലുള്ള ആശ്രമത്തില്‍ നിന്നും പൂജ കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് അപകടം. മൃതദേഹങ്ങള്‍ ചിറയില്‍ കീഴ് സര്‍ക്കാര്‍ ആശുപത്രിയിലക്ക് മാറ്റി.