തിരുവനന്തപുരം: അയോധ്യ കേസ് വിധിയുടെ മറവില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ . സമൂഹമാധ്യമങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാണെന്നും നബി ദിന റാലികള്‍ ഒഴികെയുള്ള മറ്റ് ജാഥകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായും ഡിജിപി അറിയിച്ചു .
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് കേരളാ പൊലീസ് നേരത്തെ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ തയ്യാറാക്കി പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും . ഇത്തരത്തില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി പ്രോസിക്യൂഷന് നടപടി സ്വീകരിക്കും.