കോഴിക്കോട്: തമിഴ്‌നാടിനെ ആറ് ഗോളിന് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഫൈനല്‍ റൗണ്ടില്‍. തീര്‍ത്തും ഏകപക്ഷീയമായ മത്സരത്തില്‍ മുഴുവന്‍ സമയവും കേരളം മുന്നിട്ടു നിന്നു. ആദ്യ പകുതിയില്‍ തന്നെ കേരളം മൂന്ന് ഗോളിന്റെ ലീഡ് നേടിയിരുന്നു.

24ാം മിനുട്ടില്‍ വിഷ്ണുവാണ് കേരളത്തിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. 33ാം മിനുട്ടില്‍ ജിതിന്‍ കേരളത്തിനായി ലീഡുയര്‍ത്തി. 42ാം മിനുട്ടില്‍ ജിതിന്റെ വക പിന്നെയും വന്നു കേരളത്തിനായി ഗോള്‍. രണ്ടാം പകുതിയിലെ രണ്ടു ഗോളും ഇന്‍ജുറി ടൈമിന്റെ നാലാം മിനുട്ടില്‍ എമില്‍ കൂടി ഗോള്‍ വല ചലിപ്പിച്ചപ്പോള്‍ പട്ടിക പൂര്‍ത്തിയായി.

ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് മുന്‍ ചാമ്ബ്യന്മാരായ കേരളം സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ട് കളിക്കുന്നത്. ആദ്യ മത്സരത്തില്‍ ആന്ധ്രയെ അഞ്ചു ഗോളിനു പരാജയപ്പെടുത്തിയാണ് കേരളം വരവറിയിച്ചത്.