രാജകുമാരി: ശാന്തന്‍പാറ പുത്തടിക്കു സമീപം കഴുതക്കുളംമേട്ടില്‍ ഫാം ഹൗസ് ജീവനക്കാരന് റിജോഷ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതിയായ റിസോര്‍ട്ട് മാനേജര്‍ വസീമിനെയും കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയെയും വിഷം കഴിച്ചു അവശ നിലയില്‍ കണ്ടെത്തി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ലിജിയുടെ രണ്ടരവയസുള്ള കുട്ടി മരിച്ചു. മുംബൈയില്‍ നിന്നാണ് ഇരുവരെയും അന്വേഷണസംഘം കണ്ടെത്തിയത്. ഇരുവരേയും പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഒക്ടോബര്‍ 31 മുതല്‍ കാണാതായ റിജോഷിന്റെ മൃതദേഹം ഫാം ഹൗസിന്റെ സമീപത്തു നിര്‍മിക്കുന്ന മഴവെള്ള സംഭരണിയോടു ചേര്‍ന്നു കുഴിച്ചിട്ട നിലയില്‍ വ്യാഴാഴ്ചയാണ് കണ്ടെത്തിയത്.കൊലപാതക വിവരം പുറത്തറിഞ്ഞതോടെ പ്രതി വസീം കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയെയും ഇവരുടെ കുട്ടിയേയും കൊണ്ട് നാടുവിടുകയായിരുന്നു. കൊലപാതകം താന്‍തന്നെ നടത്തിയതാണെന്നു പറയുന്ന വസിമിന്റെ വീഡിയോ പിന്നീട് പുറത്തുവന്നിരുന്നു.