തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് രാശ്മിക മന്ദാന. തെലുങ്കിലും കന്നഡയിലുമൊക്കെയായി മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. അടുത്തിടെ പങ്കുവച്ച ചിത്രത്തിന് മോശമായ രീതിയിലുള്ള കമന്റും ട്രോളും പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

താരത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറുന്നതിന് പിന്നാലെയായി കമന്റുകളും വിമര്‍ശനങ്ങളുമൊക്കെ എത്താറുണ്ട്. അടുത്തിടെ കുട്ടിക്കാല ചിത്രം പോസ്റ്റ് ചെയ്തപ്പോഴാണ് താരത്തിനെതിരെ മോശമായ രീതിയിലുള്ള കമന്റ് പ്രചരിച്ചതും താരം മറുപടിയുമായി വന്നതും.

ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതെന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്നും. താരങ്ങള്‍ ഇതേക്കുറിച്ച്‌ പ്രതികരിക്കില്ലെന്ന ബോധ്യമുള്ളതിനാലാണോ, മോശം പ്രവണതയാണ് ഇത്. പൊതുവെ നെഗറ്റീവ് കമന്റുകളെ അവഗണിക്കാറാണ് പതിവ്. ജോലി സംബന്ധിച്ചുള്ള വിമര്‍ശനമാണെങ്കില്‍ താനത് ശ്രദ്ധിക്കും. എന്നാല്‍ കുടുംബത്തിലുള്ളവരെ പറയാനോ വിമര്‍ശിക്കാനോ ഉള്ള അധികാരം ആര്‍ക്കും താന്‍ നല്‍കിയിട്ടില്ലെന്നും പറഞ്ഞാണ് താരം രംഗത്തുവന്നിരിക്കുന്നത്.